അലമേഡ, കാലിഫോർണിയ
അലമേഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ അലമേഡ കൗണ്ടിയിലെ ഒരു നഗരമാണ്. അലമേഡ ദ്വീപിലും ബേ ഫാം ദ്വീപിലുമായി ഈ നഗരം സ്ഥിതിചെയ്യുന്നു. ഓക്ക്ലാൻഡിനു സമീപത്തും തെക്ക് ഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഇത് സാൻ ഫ്രാൻസിസ്കോയ്ക്ക് കിഴക്കും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനു എതിരെയുമാണ് നിലകൊള്ളുന്നത്. “ഹാർബർ ബേ ഐൽ” എന്നുകൂടി അറിയപ്പെടുന്ന ബേ ഫാം ദ്വീപിന്റെ ഒരു ഭാഗം നഗരത്തിന്റെ പ്രധാന ഭൂപ്രദേശത്തിലുൾപ്പെട്ടിരിക്കുകയും ഇത് ഓക്ക്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നും സ്ഥിതിചെയ്യുന്നു. 2017 ലെ കണക്കനുസരിച്ചുള്ള നഗര ജനസംഖ്യ 79,928 ആയിരുന്നു. അലമേഡ ഒരു പൊതു നിയമ നഗരത്തിനുപകരം ഏത് തരത്തിലുള്ള സർക്കാർ ഭരണവും അനുവദിക്കപ്പെടുന്ന ഒരു ചാർട്ടർ നഗരമെന്ന സ്ഥാനം കയ്യാളുന്നു. അലമേഡ ഒരു ചാർട്ടർ നഗരമെന്ന നിലയിൽ 1916 ൽ ഒരു കൗൺസിൽ മാനേജർ സർക്കാരിനെ അംഗീകരിക്കുകയും ചെയ്യുകയും അത് ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.